Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Brutality

കു​ന്നം​കു​ളം പൊ​ലി​സ് മ​ർ​ദ​നം; ന​ട​പ​ടി എ​വി​ടെ? തു​റ​ന്ന ക​ത്തു​മാ​യി സു​ജി​ത്ത്

തൃ​ശൂ​ർ: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കു​ന്നം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​ത്തി​നി​ര​യാ​യ യു​വാ​വ്. നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ പൊ​ലി​സ് മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ത​നി​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​വാ​യ സു​ജി​ത്ത് ആ​രോ​പി​ച്ചു. 

അ​ധി​കാ​ര​ത്തി​ലെ​ത്തി​യ നേ​താ​ക്ക​ൾ വാ​ക്ക് പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ് സു​ജി​ത്തി​ന്‍റെ വി​മ​ർ​ശ​നം. പൊ​ലി​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യ​പ്പോ​ൾ ത​നി​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും നീ​തി​ക്കാ​യി അ​വ​സാ​നം​വ​രെ പോ​രാ​ടു​മെ​ന്നും മ​ർ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും അ​ന്ന് നേ​താ​ക്ക​ൾ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് സു​ജി​ത്ത് പ​റ​യു​ന്നു.

ആ ​വാ​ക്ക് വി​ശ്വ​സി​ച്ച് ഞാ​നും കു​ടും​ബ​വും കാ​ത്തി​രു​ന്നു. ഇ​ന്ന് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. ന​മ്മു​ടെ സ​ർ​ക്കാ​ർ വ​ന്നു. പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​വ​രി​ൽ ഒ​രാ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​റ്റൊ​രാ​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മ​റ്റൊ​രാ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും സു​ജി​ത്ത് ചോ​ദി​ച്ചു.

ത​നി​ക്ക് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​മ​ല്ല നീ​തി​യാ​ണ് വേ​ണ്ട​ത്. അ​തി​നാ​യി ഒ​രു വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ന്ന ത​ന്നോ​ട് നേ​താ​ക്ക​ൾ​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്.  നീ​തി വൈ​കു​ന്ന​ത് കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​യി മാ​റ​രു​തെ​ന്നും സു​ജി​ത്ത് പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രെ പോ​സ്റ്റി​ൽ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. 

2023ലാ​ണ് കു​ന്നം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് സു​ജി​ത്തി​ന് മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ട് വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് മ​ർ​ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ത​ന്നെ മ​ർ​ദി​ച്ച മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​ർ​വീ​സി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് സു​ജി​ത്തി​ന്‍റെ ആ​വ​ശ്യം.

Latest News

Corehub Up